ഓമശ്ശേരി: അമ്പലക്കണ്ടി ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റും അമ്പലക്കണ്ടി ഇബ്രാഹീം മസ്ജിദ് ആൻഡ് താജുദ്ദീൻ ഹയർ സെക്കൻഡറി മദ്റസ പ്രസിഡന്റും പുതിയോത്ത് മഹല്ല് കമ്മിറ്റി അംഗവുമായിരുന്ന നെച്ചൂളി മുഹമ്മദ് ഹാജി (78) നിര്യാതനായി. ആനയാംകുന്ന് പറയരുകുന്നത്ത് ഇയ്യാത്തുമ്മയ്യാണ് ഭാര്യ.
മക്കൾ: സുഹറ, സിദ്ദീഖ്, റഫീഖ്, മുനീർ, ശംസുദ്ദീൻ, സുബീന, നൗഷാദ്, ശമീർ. മരുമക്കൾ: സി.കെ. അബ്ദുൽ റഹ്മാൻ കൊടിയത്തൂർ, റൈന കൂടത്തായി, ജംഷീറ മൂഴിക്കൽ, സൗദ ഓമശ്ശേരി, സബീന തലയാട്, പരേതനായ ഫിറോസ് അരക്കിണർ, ജസ്ല ടീച്ചർ അമ്പലമുക്ക് (കരുവൻപൊയിൽ സ്കൂൾ), ഹാജറ കീഴുപറമ്പ്. അബൂബക്കർ മലയമ്മ സഹോദരനാണ്. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 10.30ന് അമ്പലക്കണ്ടി പുതിയോത്ത് ജുമാമസ്ജിദിൽ.