കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജോസ് പുതിയേടത്തിന്റെ മാതാവ് റോസമ്മ ജോബ് (84) നിര്യാതയായി. വളമംഗലം കാട്ടുതറ പുത്തൻപുരക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ചേർത്തല തൈക്കാട്ടുശ്ശേരി പുതിയേടത്ത് പരേതനായ ജോബ്. മറ്റുമക്കൾ: സിറിയക് ജോബ്, എബ്രഹാം ജോബ്, സിസ്റ്റർ ലിസ ജോബ് എഫ്.സി.സി, ബെന്നി ജോബ്, സാവിയോ ജോബ് (കുവൈത്ത്), സോണി ജോബ് (യു.എസ്). മരുമക്കൾ: കവിത, ജിജി, ജിൻസി, ഡയാന, മഞ്ജു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തൈക്കാട്ടുശ്ശേരി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.